12 December, 2006

നക്ഷത്രങ്ങളുടെ ഇടയിലേക്ക്....

ഒന്നടര്‍‌ത്തെടു‍ത്തോട്ടെ നിന്‍ ചിതാഗ്നിയില്‍ നിന്നെന്‍
ചന്ദനത്തിരിക്കൊരു പൊന്‍‌മുത്തുക്കിരീടം ഞാന്‍
- വയലാര്‍‌‌

ഫ്ലയിങ്ങ് ഓഫീസര്‍ നിര്‍മല്‍ ജീത് സിങ് ഷേകോണ്‍,പരമ വീര ചക്രം.

ഡിസംബര്‍ 14 - മറ്റെന്നത്തെയും പോലെ ഒരു സാധാരണ ദിവസമാണു പലര്‍‌ക്കും .പക്ഷെ പഞ്ചാ‍ബിലെ ഇസ്സെവാള്‍ എന്ന ഗ്രാമത്തിലെ ജനങ്ങള്‍ക്ക് അത് വേദന നിറഞ്ഞ ഒരു ഓര്‍മ്മ പുതുക്കലിന്റെ ദിനം ആണു. . അന്നാണു അവര്‍ക്കീടയില്‍ കളിച്ചു വളര്‍ന്ന ഇരുപത്തെട്ടുകാരന്‍ നിര്‍മല്‍ ജിത്ത് ഒരു ജ്വലിക്കുന്ന ഓര്‍മ്മയായി നീലാകാശത്തിലെ ‍ നക്ഷത്രങ്ങളുടെ ഇടയിലേക്കു പറന്നു പോയത് #.

- 1971 ഡിസംബര്‍ പതിനാലു .

ഇന്‍ഡൊ പാക്ക് യുദ്ധം തുടങ്ങിയിട്ടു കുറച്ചു ദിവസങ്ങള്‍ ആയി ,പാക്കിസ്ഥാനുമായുള്ള ആയിരത്തി തൊള്ളായിരത്തി നാല്‍പ്പത്തെട്ടിലെ അന്തര്‍ ദേശീയ കരാര്‍ അനുസരിച്ച് ശ്രീനഗറില്‍ ഇന്‍ഡ്യന്‍ വ്യോമസേനയുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നില്ല. പുതുതായി അങ്ങോട്ടു സ്ഥലം മാറി എത്തിയ നാറ്റ് വിമാനങ്ങളുടെ സ്ക്വാഡ്രനു പുതിയ സ്ഥലം, തീരെ പരിചയമില്ലാത്ത തണുത്ത കാലാവസ്ഥ എന്നിങ്ങനെ പരിമിതികള്‍ പലതായിരുന്നു.

പക്ഷെ സമാധാന സമയത്ത് ഒഴുക്കുന്ന വിയര്‍പ്പിന്റെ മാറ്റുരക്കുന്ന യുദ്ധത്തില്‍ പരിമിതികള്‍ ഓര്‍ത്ത് വിലപിക്കാന്‍ എവിടെ സമയം?

അന്നു ഫ്ലയിങ്ങ് ഓഫീസര്‍ നിര്‍മല്‍ ജീതും സഹപ്രവര്‍ത്തകനും ഓപ്പറേഷന്‍ റെഡിനെസ്സ് ഡ്യൂട്ടിയില്‍ ആയിരുന്നു.ശത്രുക്കളുടെ ആക്രമണമുണ്ടായാല്‍ ഏതു നിമിഷവും പറന്നുയരാന്‍ തയ്യാറായി സ്വന്തം ‘നാറ്റ് ‘ വിമാനങ്ങളുടെ അരികില്‍ നില്‍ക്കുകയായിരുന്നു അവര്‍.


പെട്ടെന്നാ‍ണു രണ്ടു പാക്കിസ്ഥാനി യുദ്ധ വിമാനങ്ങള്‍ പറന്നു വന്നത് . റഡാറുകളുടെ കണ്ണുകളെ വെട്ടിക്കാന്‍ വളരെ താഴ്ന്നു പറന്നായിരുന്നു അവര്‍‍ എത്തിയത്.സാങ്കേതിക മേന്മയിലും വേഗതയിലും നാറ്റിനെക്കാളും ഒരു പാടു മുന്നില്‍ നില്‍ക്കുന്ന സയ്ബര്‍ എഫ് 86 ഇനത്തില്‍ പെട്ടവയായിരുന്നു അവ.

സഹവൈമാനികന്‍ പറന്നപ്പോഴുണ്ടായ പൊടിപടലങ്ങളില്‍ പെട്ടതു കാരണം നിര്‍മലിനു പെട്ടെന്നു പറന്നു ഉയരാന്‍ ആയില്ല.വിലപ്പെട്ട രണ്ടു മൂന്നു നിമിഷങ്ങളാണു നഷ്ടപ്പെട്ടത് പിന്നെ പൊടിയൊന്നടങ്ങി ടേക് ഓഫ് ചെയ്യുമ്പോഴെക്കും പാകിസ്ഥാന്കാര്‍ വളരെ താഴെ എത്തി റണ്‍‌വേയില്‍ ആക്രമണം തുടങ്ങിക്കഴിഞ്ഞിരുന്നു.

പിന്നെ ആകാശത്ത് വച്ചു നടന്ന പരസ്പര ആക്രമണങ്ങളില്‍ (ഡോഗ് ഫൈറ്റ്/എയര്‍ വാര്‍ഫെയര്‍‌ ) http://en.wikipedia.org/wiki/Dogfight ഷെകോണ്‍ ഒരു ശത്രു വിമാനതിനു സാരമായ കേടുപാടുകള്‍ വരുത്തി. മറ്റേതു തീയും പുകയുമായി പറന്നു പോകുകയും ചെയ്തു.
അപ്പോഴേക്കും പാക്കിസ്ഥാന്‍‌ന്റെ നാലു സാബ്ര്‍ എഫ് -86 വിമാനങ്ങള്‍ കൂടി എത്തി.

പറന്നു മാറാന്‍ കണ്ട്രോള്‍ പോസ്റ്റില്‍ നിന്നും നിര്‍ദ്ദേശം കിട്ടിയിട്ടും നിര്‍മല്‍ ജീത് അവരോടു പൊരുതി നിന്നു.ഒന്നിനെതിരെ നാലു എന്ന കണക്കില്‍.ഒരു കയ്യ് പരിക്കു പറ്റി മരവിച്ചിട്ടും ഒറ്റക്കൈ കൊണ്ടു വിമാനം നിയന്ത്രിച്ചു ശത്രുവിനെ തുരത്താന്‍ ശ്രമിച്ചു കൊണ്ടേയിരുന്നു.പക്ഷെ അവസാനം അനിവാര്യമായ വിധിക്കു മുന്നില്‍ കീഴടങ്ങി.നിര്‍മലിന്റെ വിമാനം അവര്‍ വെടി വെച്ചു വീഴ്ത്തി.


അതോടെ പാക്കിസ്ഥാന്‍ പൈലറ്റുമാര്‍ ആക്രമണം മതിയാക്കി തിരിച്ചു പോയി.പിന്നിടു ശ്രീനഗര്‍ എയര്‍ ഫീല്‍ഡിലോ നഗര‍ത്തിലോ അക്രമണങ്ങള്‍ നടത്താന്‍ അവര്‍ മുതിര്‍ന്നില്ല.മൂന്ന് നാലു ദിവസങ്ങള്‍ക്കുള്ളില്‍ പാക്കിസ്ഥാന്‍ കീഴടങ്ങുകയും ബംഗ്ലാദേശിന്റെ പിറവി നടക്കുകയും ചെയ്തു.ശത്രുക്കള്‍ പോലും പിന്നിടു ഷെകോണിന്റെ ധൈര്യത്തെ പുകഴ്ത്തി (ഇവിടെ)http://www.bharat-rakshak.com/IAF/History/1971War/Baig.html.

അഭിമന്യുവിനെപ്പൊലെ , തിരിച്ച് വരാനാവാത്ത വഴികളിലൂടെ ശത്രുവിനെ നേരിടാനിറങ്ങി മരണം വരിച്ച നിര്‍മല്‍ ജിത്തിന്റെ അപദാനങ്ങള്‍ ഇന്നും വ്യോമ സേനയിലും ഇസ്സേവാള്‍ ഗ്രാമത്തിലും രോമാഞ്ചമുണര്‍ത്തുന്ന ഓര്‍മ്മകളാണു.രാജ്യത്തിനായി അന്‍പത്തി നാലു രണവീരന്മ്മാരെ സമ്മാനിച്ചുവെന്കിലും ഇസ്സെവാളില്‍ ഷേകോണ്‍ ‍ ഇന്നും യുവാക്കള്‍ക്കു മാര്‍ഗ്ഗദര്‍ശിയായ് ഒരു പ്രകാശ ഗോപുരം പോലെ തിളങ്ങി നില്‍ക്കുന്നു.

രാഷ്ട്രം നിര്‍മല്‍ ജിത് ഷെകോണെ പരമ വീര ചക്രം നല്‍കി ആദരിച്ചു.ബ്രിട്ടീഷു രാജകീയ സേനയിലെ വിക്ടോറിയ ക്രോസ്സ് പോലെ , യുദ്ധ രംഗത്ത് ഒരു സൈനികനു ലഭിക്കാവുന്ന അത്യുന്നത ബഹുമതി.പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന , ഒരു ലക്ഷത്തില്‍ അധികം അംഗ സംഖ്യയുള്ള വായു സേനയില്‍ ഇതു വരെ ഒരാള്‍ക്കു മാത്രമേ ഇതു ലഭിച്ചിട്ടുള്ളു .ആകെ ഇതു വരെ സമ്മാനിച്ചിട്ടുള്ള ഇരുപത്തി ഒന്നു പരമ വീര ചക്ര ബഹുമതികളില്‍ പതിനാലെണ്ണവും മരണാനന്തരവുമായിരുന്നു.

"സൈനികര്‍ ഒരിക്കലും മരിക്കുന്നില്ല അവര്‍ പതുക്കെ പതുക്കെ
നിറം മങ്ങി മറയുന്നതേ ഉള്ളു "

-പട്ടാളത്തിലെ ഒരു പഴമൊഴി.

ഈ ദിനത്തില്‍ നമുക്ക് ആ നിറം മങ്ങിയ ചിത്രങ്ങള്‍ക്കു മുന്‍പില്‍ ഒരു നിമിഷം നില്‍ക്കാം.

# നഭ: സ്പര്‍ശം ദീപ്തം - Touching the sky with glory.എന്നു ഭാരതീയ വായു സേനയുടെ ചിഹ്നത്തില്‍ ആലേഘനം ചെയ്തിരിക്കുന്നു.

(ചില വിവരങ്ങള്‍ക്കു വിക്കിപ്പീഡിയയോടു കടപ്പാടു)

...............

(


23 Comments:

At 11:05 am, December 12, 2006, Blogger മുസാഫിര്‍ said...

ഒരു വ്യോമസേന വീരഗാഥ,,,

വീരഗാഥകള്‍ പാടപ്പെടാന്‍ അവസരം കൊടുക്കാതെ മരണം കവര്‍‍ന്നെടുക്കുന്ന വൈമാനികരുടെ അപമൃത്യുവിനും മരണാനന്തര ചടങ്ങുകള്‍ക്കും സാക്ഷിയാവേണ്ടി വന്നിട്ടുണ്ട്.ഈ വരികള്‍ അങ്ങിനെ ചില ഓര്‍മകള്‍ ഉണര്‍ത്തുന്നത് കോണ്ടു ഇവിടെ പകര്‍ത്തുന്നു.

Requiem for a son

A cold wind blows from the airfield today,the mother trembles
With unease,remebering again the son who
Did not return from his play .He had told her once ,the air is
My father ,it will not betray me ...but it wrung out of his Throught his first cry of terror and scattered him over the trees
Among the white and purple bogainvillea bloom,hurled his innards
With the wantonness of breakers that toss to the messy
Tresures of the sea .The public liked what it saw ,the mangled son,
A silenced lion wrapped in a flag,the dry-eyed mother..........

by Kamala Das
from Only soul knows how to sing -collection of poems , materials with Copy wrtites , published by DC books..

(എഴുത്തിനു ഒരു അനുബന്ധം പിന്മൊസ്ഴിയില്‍ കൊടുക്കുന്ന സങ്കേതം ആദ്യം ഉപയോഗിച്ചു കാണിച്ച ദേവ്ജിയൊടു കടപ്പാടു)

 
At 11:13 am, December 12, 2006, Blogger Mubarak Merchant said...

ധീരജവാന്റെ രക്തസാക്ഷിത്വത്തിന്റെ ഓര്‍മ്മയ്ക്കു മുന്‍പില്‍ നമിക്കുന്നു.
ജയ് ഹിന്ദ്

 
At 11:28 am, December 12, 2006, Blogger തറവാടി said...

നമ്മള്‍ മറന്നുപോകുന്ന എത്രയോ

ധീരയോദ്ധാകളുണ്ട് ,
മുസാഫിര്‍ നന്നായി ഇത്


ജയ് ഹിന്ദ്

 
At 11:29 am, December 12, 2006, Blogger വേണു venu said...

ആകാശത്തിനും അപ്പുറം കീര്‍ത്തിയുടെ പ്രകാശ വലയമായി മാറിയ ആ ധീര ജവാന്‍റെ ഓര്‍മ്മയ്ക്കു മുന്നില്‍ നമിക്കുന്നു.

 
At 11:38 am, December 12, 2006, Blogger Kaithamullu said...

മുസാഫിര്‍,
നന്ദി., ഓര്‍മിക്കാന്‍ സമയം തന്നതിന്ന്!

പിന്നെ, പോസ്റ്റ്നേക്കാള്‍ നല്ല കമെണ്ടിനും.

 
At 11:49 am, December 12, 2006, Blogger സു | Su said...

അനേകം ജീവന്‍ കാക്കാന്‍ വേണ്ടി പൊലിഞ്ഞുപോകുന്നവര്‍.

 
At 1:17 pm, December 12, 2006, Blogger കെവിൻ & സിജി said...

മുസാഫിര്‍, അങ്ങയുടെ ജീവിതപങ്കും രാജ്യസുരക്ഷയ്ക്കുവേണ്ടി അര്‍പ്പച്ചതോര്‍ത്തു്‍, ഇതാ ഞാനങ്ങയെ വണങ്ങുന്നു.
പിന്നെ ഗണേശമംഗലം വാടാനപ്പിള്ളിയിലാണു്.

 
At 1:23 pm, December 12, 2006, Blogger Unknown said...

കര്‍മ്മമാര്‍ഗത്തില്‍ വീരസ്വര്‍ഗ്ഗം പൂകിയ ആ ജവാന് ആദരാഞ്ജലികള്‍.

 
At 1:56 pm, December 12, 2006, Blogger ലിഡിയ said...

പട്ടും കിന്നരിയും ഇട്ട് ആരും ഓര്‍ക്കാതെ പോവുന്ന എങ്കിലും ഈ മണ്ണിന്റെ ശ്വാസം നില്ക്കും വരെ ഭൂമി പോലും വാത്സല്യത്തോടെ ഓര്‍ക്കുന്ന ഇദ്ദേഹത്തേ പോലുള്ളവരുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഈ ശ്രമങ്ങള്‍ക്ക് ഫലം ഉണ്ടാവണമേ എന്ന പ്രാര്‍ത്ഥനയോടെ..

-പാര്‍വതി.

 
At 9:01 am, December 13, 2006, Blogger keralafarmer said...

ഫ്ലയിങ്ങ് ഓഫീസര്‍ നിര്‍മല്‍ ജീത് സിങ് ഷേകോണ്‍,പരമ വീര ചക്രം.
ബ്ലോഗ്‌ വായിക്കുന്നവര്‍ക്കുപോലും അഭിമാനിക്കാം. ഓ വീര്‍ ദേശ്‌ കീ സേനാനി തു ഹൈ ഭാരത്‌ കീ ശാന്‍.

 
At 9:27 am, December 13, 2006, Blogger ദേവന്‍ said...

പണ്ട്‌ പരം വീര്‍ ചക്ര എന്ന പരിപാടി വിയില്‍ കാണുമ്പോഴത്തെ പോലെ കരച്ചില്‍ വരുന്നു. നമ്മുടെയെല്ലാം നാളെക്കു വേണ്ടി സ്വന്തം ഇന്നിനെ ദാനം തന്ന ഒരു മനുഷ്യന്‍ ( ആനന്ദ്‌ എവിടെയോ എഴുതിയതെന്ന് തോന്നുന്നു)

 
At 9:35 am, December 13, 2006, Blogger Siju | സിജു said...

ആ സ്മരണയ്ക്കു മുന്നില്‍ നമിക്കുന്നു

 
At 10:00 am, December 13, 2006, Blogger മുസ്തഫ|musthapha said...

നമ്മുടെ ഭാരതത്തിന് വേണ്ടി, നമുക്ക് വേണ്ടി ജീവന്‍ സമര്‍പ്പിച്ച ധീരജവാന്‍മാര്‍ക്ക് ആദരാഞ്ജലികള്‍.

 
At 4:00 pm, December 13, 2006, Blogger മുസാഫിര്‍ said...

ഇക്കാസെ നന്ദി,തേങ്ങയുടച്ചതിനു.
തറവാടി.കാര്‍ഗില്‍ പോലെ എന്തെങ്കിലും വന്നാല്‍ ആളുകള്‍ ഓര്‍ക്കും.

വേണു,നന്ദി.
കൈതമുള്ള്.ഒരാള്‍ ജീവന്‍ കൊടുത്തപ്പോള്‍ നമ്മള്‍ ഇത്രയെങ്കിലും ചെയ്യേണ്ടേ എന്നു കരുതി.
സു ; നന്ദി,
കേവി : ഞാന്‍ ജോലി ചെയ്തിരുന്ന സമയത്ത് യുദ്ധമൊന്നുമുണ്ടായിരുന്നില്ല.പക്ഷെ അയല്‍പ്പക്കവുമായി ഇടക്കു സ്വരച്ചേര്‍ച്ചയില്ലാതെ വരുമ്പോള്‍ അതുവരെ എത്തിയ സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്.

 
At 4:19 pm, December 13, 2006, Blogger മനോജ് കുമാർ വട്ടക്കാട്ട് said...

മുസാഫിര്‍,
എല്ലാം മായ്ച്‌കളയുകയാണ്‌ കാലം. ചിലപ്പോള്‍ തോന്നും ക്രൂരതയാണെന്ന്. ചിലപ്പോള്‍ തിരിച്ചും.

ഓര്‍മ്മപ്പെടുത്തലിന്ന് നന്ദി.

 
At 11:18 pm, December 13, 2006, Blogger Unknown said...

HATS OFF THOSE BRAVE BROTHERS

 
At 6:12 pm, December 16, 2006, Anonymous Anonymous said...

ഭായ്...
'ദേശീയത' എനിക്ക് താങ്കളുമായി ചര്‍ച്ച ചെയ്യാന്‍ ആഗ്രഹമുള്ള ഒരു വിഷയമാണ്‌. വൈകാതെ ആവാം .
ഇപ്പോള്‍
എനിക്കൊരു ഉപകാരം ചെയ്യാമോ?
യു എ ഈയില്‍ നിന്ന് ഒരു ലേബര്‍ ക്യാമ്പില്‍ നിന്ന് ഒരു ബ്ളോഗ്
പബ്ളിഷ് ചെയ്യുന്ന്നുണ്ടെന്നു കേട്ടു.
അതിനെ പറ്റി കൂടുതല്‍ വിവരങ്ങള്‍ തരാമോ?

 
At 6:37 pm, December 16, 2006, Blogger മുസാഫിര്‍ said...

Mumsy,

I am sorry for the English.I have just landed a new job today and not able to to do the blogging .I have no knowledge about the blogger you have mentioned also .

 
At 6:53 pm, December 16, 2006, Blogger സജീവ് കടവനാട് said...

എനിക്കെന്തോ പട്ടാളക്കഥകള്‍ അലര്‍ജിയാണ്‌. വീരരസം തീരെ പിടിക്കില്ല.

 
At 4:15 pm, December 23, 2006, Anonymous Anonymous said...

Its o k bhaay..
please check my blog .
i have posted something in it.

 
At 5:36 pm, June 03, 2007, Blogger ഗിരീഷ്‌ എ എസ്‌ said...

ഇഷ്ടമായി.....
അഭിനന്ദനങ്ങള്‍

 
At 8:46 am, June 09, 2007, Blogger പട്ടേരി l Patteri said...

My Salute !!!

Qw_er_ty

 
At 8:18 am, July 23, 2007, Blogger മുസാഫിര്‍ said...

ദ്രൌപതി,നന്ദി.

പട്ടേരി,

Accepted the salute on behalf of the brave soldier !

നന്ദി.

 

Post a Comment

<< Home