ഭാരതീയ വ്യോമസേനയുടെ ജന്മദിനം
1932 ഇല്‍ ഈ ദിവസമാണ് റോയല്‍ ഇന്‍ഡ്യന്‍ എയര്‍ഫോഴ്സ് എന്ന പേരില്‍ ഭാരതീയ വ്യോമസേന തുടങ്ങാനുള്ള തീരുമാനമായത്.അഞ്ച് പൈലറ്റുമാരും നാലു വിമാനങ്ങളുമായി തുടങ്ങിയ അത് ഇന്നു ഒരു ലക്ഷത്തിലധികം അംഗസംഖ്യയും എണ്ണൂറിനു അടുത്ത് വിമാനങ്ങളുമായി ലോകത്തിലെ നാലാമത്തെ വായുസേനയായി മാറിയിരിക്കുന്നു.
1948,1962,1965,1971-ലെ യുദ്ധങ്ങള്‍.കാര്‍ഗിലിലെ പ്രഘ്യാപിക്കപ്പെടാത്ത യുദ്ധം,ആദ്യമായി ശൂന്യാകാശത്തേക്കു പോയ വൈമാനികന്‍.ശ്രീലങ്ക സമാധാന സേനക്ക് സഹായം.മാലിദ്വീപിലെ അട്ടിമറിക്കാരെ തുരത്തല്‍ അങ്ങിനെ തൊപ്പിയില്‍ തൂവലുകള്‍ ഏറെ.
22 സ്ക്വാഡ്രനുകളിലായി പലതരം യുദ്ധമിമാനങ്ങള്‍ വിന്വസിച്ചിരിക്കുന്നു. SU- 30 മുതല്‍ പഴയ പടക്കുതിരയായ മിഗ് 21 വരെ .പിന്നെ ജഗ്വാറുകള്‍,മിറാജ് 2000.മിഗ്-23,27,29.
എയര്‍ ചീഫ് മാര്‍ഷലിന്റെ (ആര്‍മിയിലെ ജനറലിനും നേവിയിലെ അഡ്മിറലിനും തുല്യം) റാങ്കിലുള്ള ചീഫ് ഓഫ് എയര്‍സ്റ്റാഫിന്റെ കീഴില്‍ അലഹാബാദ്,ഷില്ലോങ്ങ്,ന്യൂ ഡെല്‍ഹി,തിരുവനന്തപുരം,ഗാന്ധിനഗര്‍,നാഗ്പൂര്‍,ബാംഗളൂര്‍ എന്നീ സ്ഥലങ്ങളിലുള്ള ഏഴ് കമാണ്ട് ആസ്ഥാനങ്ങളാണ് ഉള്ളത്.

എയര്‍ഫോഴ്സ് വിമാനങ്ങളില്‍ ഉപയോഗിക്കുന്ന ചിഹ്നം।
ഇന്‍ഡ്യയിലെ -ആദ്യത്തെ ജെറ്റ് യുദ്ധവിമാനം - വാമ്പയര്‍
ഇന്‍ഡ്യ സൂപ്പര്‍ പവര്‍ ക്ലബിലേക്ക് കുതിക്കുമ്പോള്‍ , ഒരു പാടു സ്വപ്നങ്ങളും യാഥാര്‍ത്ഥ്യങ്ങളുമായി സേന സാരഥിയാകട്ടെ।ഇന്‍ഡ്യയുടെ വ്യവസായ താല്‍പ്പര്യങ്ങള്‍ക്കു കാവലായി വിദേശ രാജ്യങ്ങളില്‍ സ്റ്റേഷനുകള്‍,ന്യൂക്ലിയര്‍ വാഹക ശേഷിയുള്ള വിമാനങ്ങള്‍,ചന്ദ്രയാന്‍ എല്ലാം അവയില്‍ ചിലത് മാത്രം.മുന്‍പേ പറന്നു പോയവരുടെ ആത്മാര്‍പ്പണങ്ങളില്‍ നിന്നു ഊര്‍ജ്ജം ഉള്‍ക്കൊണ്ട്,പ്ലാറ്റിനം ജൂബിലിയുടെ നിറവില്‍ നില്‍ക്കുന്ന ഭാരതീയ വ്യോമസേന ഇനിയും മുന്നോട്ട് കുതിക്കട്ടെ.ആകാശം പോലും അതിര്‍ത്തിയാകാതിരിക്കട്ടെ.
വാല്‍ക്കഷ്ണം.
റോയല്‍ ഇന്‍ഡ്യന്‍ എയര്‍ ഫോഴിന്റെ ആദ്യത്തെ സ്ക്വാഡ്രന്റെ തുടക്കം 1933 ഏപ്രില്‍ ഒന്നിനായത് കൊണ്ട് കുറെക്കാലം ഏപ്രില്‍ ഒന്നിന്നു വ്യോമസേനാ ദിനം ആഘോഷിച്ചിരുന്നു.വിഡ്ഡികളുടെ ദിനത്തിന്റെ കൂടെ ആഘോഷം നടത്താനുള്ള വൈക്ല്ഭ്യം കാരണം പിന്നെ RIAF act നിലവില്‍ വന്ന ഒക്ടോബര്‍ മാസത്തിലേ എട്ടാം തിയതിയിലേക്കു മാറ്റുകയായിരുന്നു എന്ന് കേട്ടിട്ടുണ്ട്.
Labels: ഓര്‍മ്മക്കുറിപ്പ്, വ്യോമസേന
19 Comments:
ഇന്നു ഒക്ടോബര്‍ എട്ട് - ഭാരതീയ വ്യോമസേനാ ദിനം.ഒരു ഓര്‍മ്മക്കുറിപ്പ്.
ഭാരതീയ വ്യോമസേനദിനത്തിനെകുറിച്ചുള്ള കുറിപ്പ് നന്നായി മുസാഫിര്‍ ഭായ്.
എല്ലാവര്‍ക്കും ആശംസകള്‍
ഞാനാ ആദ്യം? ഹൂയ്..എങ്കില്‍ തേങ്ങക്ക് പകരം വ്യോമസേനാ ദിനം പ്രമാണിച്ച് ഒരു ബോംബ് തന്നെ പൊട്ടിച്ചിരിക്കുന്നു.
മുസാഫിര്‍ ഭായ്.....
കുറിപ്പ് നന്നായി ..
ഭാരതീയ വ്യോമസേന ഇനിയും മുന്നോട്ട് കുതിക്കട്ടെ...
മുസാഫിര്‍ ഭായ് നല്ല കുറിപ്പ്.
കുറുമാന്‍ജീ ബോംബോ ? ഹ ഹ !
അരീക്ക്കോടന്‍ ,നന്ദി !
good one
:)
ഭാരതീയ വ്യോമസേനദിനത്തിനെകുറിച്ചുള്ള കുറിപ്പ് നന്നായി. ആശംസകള്‍ !
(ഇതും നുണക്കഥയില്‍ തന്നെ പോസ്റ്റിയതില്‍ എന്തോ ഒരു അസ്കിത !! :)
ബടി ശാന്‍ സേ ചലേ
അഭിമാന്‍ സേ ചലേ
ഏ ആസു്മാന്‍ ഹൈ മേരേ..
മുസാഫിര്‍ ഭായു് നന്നായി ഓര്‍മ്മക്കുറിപ്പു്. ആശംസകള്‍.:)
aasmaan se ആയാ..........
മുസാഫിര്‍,
കൊള്ളാം നന്നായിരിക്കുന്നു വിവരണം.
തേങ്ങക്ക് പകരം ബോംബ് തന്നെ പൊട്ടിച്ചല്ലേ കുറുമാന്‍ ;) ഹി ഹി...........
ഇത്തിരി, നന്ദി, മുന്നോട്ട് തന്നെ കുതിക്കട്ടേ !
തറവാടി, നന്ദി.
മേന്‌നേ , വേറെ ഒരെണ്ണം ഉണ്ടാക്കണമെന്നു വിചാരിക്കുന്നുണ്ട്.ലേശം മടിയുടെ അസ്കിതയുണ്ടേ ,അതു കൊണ്ടാണ്.
നല്ല വിവരണം.
:)
ചന്ദ്രേട്ടാ, ധന്യവാദ് !
മഴത്തുള്ളി, ശ്രീ നന്ദി !
എല്ലാ സുഹൃത്തുക്കള്‍ക്കും ഈദ് ആശംസകള്‍ നേരുന്നു.
കൊള്ളാം ഭായ്
അ റിയല്‍ ജവാന്‍
:)
ഉപാസന
നന്ദി ഉപാസന,
കുറിപ്പ് നന്നായി ..
മുസാഫിര്‍ ഭായ്...
അറിവിന്റെ ചെപ്പിലേക്ക് കാത്ത് സൂക്ഷിക്കാന്‍ നല്‍കിയ ഈ വിവരണം വളരെ നന്നായിരിക്കുന്നു....ഇനിയുമിത്തരം പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു...
അഭിനന്ദനങ്ങള്‍
നന്‍മകള്‍ നേരുന്നു
ഈ പോസ്റ്റ് ഇപ്പഴാ കണ്ടത്. നന്നായി.
വൈകിയാണെങ്കിലും കിടക്കട്ടെ വായുസേനക്ക് ഒരു ജന്മദിനാശംസകള്‍.
എന്തായാലും കുറെ പ്രാവശ്യം വായുസേനയുടെ വിമാനത്തിനും ഹെലികോപ്റ്ററിലും കാശുകൊടുക്കാതെ പണ്ട് പറന്നതല്ലേ, ആ വകയില്‍.
Post a Comment
<< Home