പട്ടാള കഥകള്‍
പട്ടാള കഥകള്‍-1
അച്ഛന്‍ ആര്‍മിയില്‍ ആയിരുന്നു. ഞാന്‍ നാലാം ക്ലാസ്സില്‍ പഠിക്കുമ്പൊള്‍ സിംലയില്‍ ഒരു ജീപ്പ് അപകടത്തില്‍ മരിച്ചു.അച്ഛനെക്കുറിച്ചു ഓര്‍ക്കുമ്പൊള്‍ മനസ്സില്‍ വരുന്നതു ഒലീവ് നിറത്തിലുള്ള ആര്‍മി യൂണിഫോം ധരിച്ച ആറര അടിയിലധികം പൊക്കമുള്ള ശരീരവും സിംലയില്‍ നിന്നും കൊണ്ടു വരുന്ന പച്ച ആപ്പിളുകളും പിന്നെ അവധി കാലത്തു പറഞ്ഞു തരുന്ന കഥകളും ആണ്.പരുക്കന്‍ ബാഹ്യ ഭാവങ്ങള്‍ക്കുള്ളില്‍ അഛ്ചന്‍ നല്ല തമാശക്കാരന്‍ ആയിരുന്നെന്നു തോന്നിയിരുന്നു.യുദ്ധത്തിന്റെ കെടുതികളും ഒരിക്കല്‍ ന്യൂമൊണിയ വന്ന് ആര്‍മി ഹോസ്പിറ്റലില്‍ നിസ്സഹായനായി കിടക്കുമ്പോള്‍ ഉണ്ടായ സംഭവങ്ങളും തമാശ കഥകളായി അവതരിപ്പിക്കുന്നത് കേട്ടിട്ടുണ്ടു്.ഗള്‍ഫ് പൊലിമ തുട്ങ്ങിയിട്ടില്ലാത്ത കാലഘട്ടത്തില്‍ ആള്‍ നാട്ടിലെ ഒരു ചെറു ഹീറോ ആയിരുന്നു എന്നു ഊഹിക്കുന്നതില്‍ തെറ്റില്ല
ഒരു അവധിക്കാലത്ത് പറഞ്ഞു കേട്ട കഥയാണ്. ഈ കഥയിലെ നായകനും ഒരു ആര്‍മിക്കാരന്‍ തന്നെ. പിന്നീട് ആലോചിച്ചപ്പോള്‍ അച്ഛന്‍ തന്നെയവും കഥാപാത്രം എന്നു തോന്നിയിട്ടുണ്ടു. കഥയിലെക്കു കടക്കട്ടെ.
ഒരു ആര്‍മിക്കാരന്‍ നാട്ടില്‍ ലീവില്‍ വന്നിട്ടു ഒരു ബന്ധു വീട്ടില്‍ കല്യാണതിനു പോകുന്നതോടെ കഥതുടങ്ങുന്നു.നല്ല വെള്ള ഷര്‍ട്ടും മുണ്ടുമാണു വേഷം. നാട്ടില്‍ ലീവിലെത്തിയാല്‍ യൂനിഫോമില്‍ നടക്കുന്നതു സിനിമയില്‍ മാത്രം ഉള്ളു.ബ്രിട്ടീഷ് രാജിന്റെ ഒരു ആചാരമാവം ആര്‍മിക്കാര്‍ ലീവില്‍ പോകുമ്പൊഴും വരുമ്പോഴും യാത്രയില്‍ മാത്രം യൂണിഫോം ഇടാറുണ്ട്.
കാട് കേറിയതിന് ക്ഷമ,തിരിച്ച് ഇറങ്ങാം. കുറെ അകലെ ഒരു ഗ്രാമത്തില്‍ പുഴയുടെ അക്കരെ ആണ് കല്യാണ വീട്.കടത്തു കടക്കാന്‍ തോണിയുണ്ടായിരുന്നു. അറുപതുകളില്‍ ആണെന്ന് തോന്നുന്നു.സദ്യകളൊക്കെ ഉത്സവങ്ങള്‍ പോലെ ആഘോഷിച്ചിരുന്ന കാലം. കല്യാണതിന്റെ സദ്യ വട്ടങ്ങളില്‍ വിശേഷപ്പെട്ട പായസം നല്ലവണ്ണം കഴിച്ചു . അതിനു മുന്‍പും പുറമെയും അതി വിശിഷ്ടമായ കള്ളും.
ഇതിനിടക്ക് കഥകളൊക്കെ പറഞ്ഞിരുന്നു നേരം പോയതു അറിഞ്ഞില്ല. തിരിച്ച് വന്നപ്പോള്‍ ഇരുട്ടി. തോണിക്കാരന്‍ അന്നത്തെ പണി മതിയാക്കി പോയി.
"അനേകം യുദ്ധങ്ങളില്‍ രക്ത പുഴകള്‍ കണ്ട ജവാന് ഒരു പുഴ എന്താണ്? " ഒരു വെറും പുഴ(പാഥേയത്തിലെ വെറും പെണ്ണായിപ്പോയി എന്ന ഡയലോഗ് ഓര്‍ക്കുക) ധൈര്യം പകരാന്‍ ഉള്ളില്‍ നാടന്‍ കള്ള് ഇഷ്ടം പോലെ ഉണ്ടയിരുന്നല്ലൊ . ഉദയായുടെ ഏതോ വടക്കന്‍ പാട്ടു സിനിമ യിലെപോലെ(ഏതു സിനിമ എന്ന് ചോദിക്കല്ലെ,കഥയില്‍ ചോദ്യമില്ല) നായകന്‍ ഉടുത്തിരുന്ന മുണ്ടുരിഞ്ഞു തലയില്‍ കെട്ടി നീന്തി തുടങ്ങി.
പുഴയുടെ പാതി വഴി എത്തിയപ്പോള്‍ വയറ്റില്‍ കിടക്കുന്ന കള്ളും പായസവും കൂടി രാസ പ്രവര്‍ത്തനം തുടങ്ങി.കയ്യും കാലും കുഴഞ്ഞു. സര്‍ക്കാര്‍ ആഫീസിലെ ഫയല്‍പോലെ ഒരടി മുന്‍പിലെക്കില്ല എന്ന മട്ടിലായി.
"ദൈവമെ പല പല യുദ്ധങ്ങളില്‍ * പങ്കെടുത്ത് സാരെ ജഹാന്‍ സെ അച്ചാ പാടി £ മരിക്കാതെ തിരിച്ചു വന്ന ഞാന്‍ ഇവിടെ ചുമ്മാ വെള്ളം കുടിച്ച് മരിക്കാന്‍ പോകുകയണല്ലോ.എന്റെ ചാത്തണ്ണുര്‍ മുത്തി നീ തന്നെ തുണ." ഇത്രയും പറഞ്ഞു വെള്ളത്തില്‍ മുങ്ങി.
പക്ഷെ , അത്ഭുതം!! വെള്ളത്തില്‍ താഴുന്നില്ല.പരദേവത രക്ഷിച്ചു എന്നു കരുതി എണീക്കാന്‍ നോക്കിയപ്പോള്‍ കാലുകള്‍ നിലത്ത് മുട്ടുന്നു. പിന്നെ തലയൊക്കെ കുടഞ്ഞ് സ്ഥലകാലബോധം വരുത്തിയപ്പോള്‍ ആണ് അറിഞ്ഞത്. മുട്ടിനു താഴെ മാത്രമെ പുഴയില്‍ വെള്ളമുള്ളു അതിലായിരുന്നു ഇത്ര നേരതെ പരാക്രമം.വേലിയിറക്കത്തില്‍ വെള്ളം കുറഞ്ഞത് കണ്ടില്ലായിരിക്കാം.പിന്നെ ലേശം ഫോമിലും ആയിരുന്നല്ലോ. ചുറ്റും നോക്കി സംഭവത്തിന് ഓഡിയന്‍സ് ഇല്ല എന്നു ഉറപ്പു വരുത്തി , മുണ്ടു് തലയില്‍ നിന്നും അഴിച്ചു അരയില്‍ ഉടുത്തു ബാക്കി ദൂരം നടന്നു വന്നു എന്നു പ്രത്യേകം പറയണ്ടല്ലൊ അല്ലെ.
----------
*സക്ഷാല്‍ ചിന ,ഇന്‍ഡൊ ചിന -(ഇന്നത്തെ ലവോസ്,കംബൊഡിയ,വിയറ്റ്‌നാം ഇത്യാതി-U.N ഫോര്‍സിന്റെ ഭാഗം ) ഇത്രയും അറിയുന്ന ചരിത്രം-കഥകാരന്‍
£ഹരി കൃഷ്ണന്‍സില്‍ വരുന്നതിന് മുന്‍പും പട്ടാളത്തില്‍ മാര്‍ച്ചിംഗ് ട്യൂണ്‍ ആയി ഉപയൊഗിച്ചിരുന്നു.
20 Comments:
:)
മലയാളം ബ്ലോഗിങ്ങിലേയ്ക്കും പ്രഥമ ‘യുയേയി‘ ബൂലോഗ സംഗമത്തിലേയ്ക്കും സ്വാഗതം.
അടിപൊളി ആയിട്ടുണ്ട്.
കമലാഹാസന്‍ അവ്വൈഷണ്മുഖിയില്‍ മോളെ കാണാന്‍ വേണ്ടി അമ്മയിയപ്പന്റെ വീട്ടില്‍ ഗെയിറ്റിന്റെ മുകളില്‍ വലിഞ്ഞ് കേറിയിറങ്ങിക്കഴിയുമ്പോള്‍, ഗേറ്റ് തുറന്നാണ് കിടക്കുന്നതെന്ന് തിരിച്ചറിയുന്നത് പോലെ.
പട്ടാളക്കഥകള്‍ ഇനിയുമിനിയും പോരട്ടേ. എന്റെ ഒരു അങ്കിളും രണ്ട് കസിന്‍സും പട്ടാളത്തില്‍ ആണ്/ആയിരുന്നു. കസിന്‍സ് രണ്ട് പേരും വീരകഥകള്‍ ഒന്നും പറഞ്ഞ് കേട്ടിട്ടില്ല എന്നാലും, പണ്ട്ക്കെ അങ്കിള്‍ (അപ്പന്റെ പെങ്ങളുടെ ഭര്‍ത്താവ്) വല്ലപ്പോഴും സാഹസങ്ങള്‍ പറയാറുണ്ട്.
സ്വാഗതം ബാബു മാഷെ..
മലയാളത്തില് എഴുതാന് വളരെ എളുപ്പമാണ്.
ആദ്യമായി, മലയാളത്തില് എഴുതാനുള്ള സംഗതിയാണ് വേണ്ടത്..
വരമൊഴി ആണ് അതിനുള്ള സൂത്രം. സാധാരണ പോസ്റ്റുകള് അടിച്ചുണ്ടാക്കാന് ഈ എഡിറ്ററാണ് ഉപയോഗിക്കുക.. നമുക്ക് അതില് അടിച്ചുണ്ടാക്കാനും സേവു ചെയ്യാനും പിന്നീട് എഡിറ്റ് ചെയ്യാനും ഒക്കെ പറ്റും, നോട് പാഡ് പോലെ.. ഇവിടെ റൈറ്റ് ക്ലിക്ക് ചെയ്തു സേവ് ചെയ്താല് എഡിറ്ററിന്റെ സെറ്റപ്പ് ഫയല് കിട്ടും. അതു ഡൌണ്ലോഡ് ചെയ്ത് സേവ് ചെയ്ത് ഇന്സ്റ്റാള് ചെയ്യൂ.
ഇനി, കമന്റ് എഴുതുമ്പോള് ഒക്കെ വരമൊഴിക്ക് പകരം മൊഴി കീമാപ്പോ അതുപോലുള്ള സൂത്രങ്ങളോ ഉപയോഗിക്കാം. അതും വരമൊഴിയുടെ പേജില് ഉള്ള ലിങ്കു വഴി പോയാല് കിട്ടും..
ഒരു മലയാളം ബ്ലോഗിന്റെ സാധാരണ സെറ്റിങ്ങുകള് ഇവിടെ കാണാം
മലയാളം ബ്ലോഗുകളിലെ മലയാളം കമന്റുകള് ശേഖരിച്ച് സ്വരുക്കൂട്ടി വെക്കാന് നമുക്ക് ഒരു ഗൂഗിള് ഗ്രൂപ്പ് ഉണ്ട്. ഇവിടെ നോക്കൂ കമന്റ് നോട്ടിഫിക്കേഷന് അഡ്രസ് ആയി പിന്മൊഴികള് (അറ്റ്) ജീമെയില് (ഡോട്) കോം എന്ന് കൊടുത്താല് (ആ സെറ്റിങ്സില് ആ പരിപാടി കാണാം), അതവിടെ വന്നോളും.. മിക്കവരും അവിടെ വരുന്ന കമന്റുകള് കണ്ടാണ് ആ പേജിലേക്ക് എത്തുന്നത്.. ഒരു ഐഡി ഉണ്ടാക്കി നമ്മുടെ ഗ്രൂപ്പില് ചേരൂ.. ദിവസം അമ്പതോളം കമന്റുകള് ശരാശരി വരുന്നതുകൊണ്ടാണ് പുതിയ ഐഡി എന്നു പറഞ്ഞത്. പൊതുവേ ജീമെയിലാണ് ഉപയോഗിക്കുന്നത്, എല്ലാവരും (നല്ല യൂണികോഡ് സപ്പോര്ട്ട് ഉള്ളതു കൊണ്ടാണ് എന്നാണ് എന്റെ വിശ്വാസം)
ഇനി എങ്ങനെ പുതിയ പോസ്റ്റുകള് മലയാളം ബ്ലോഗുകളില് വന്നാല് അറിയാം എന്നല്ലേ? അതിനും നമുക്കു സൂത്രങ്ങള് ഉണ്ട്.. താഴെക്കാണുന്ന ലിങ്കുകള് അതിനുള്ള വഴികളാണ്
1. http://www.thanimalayalam.org
2. http://www.thanimalayalam.in
3. http://malayalam.hopto.org
4. http://thanimalayalam.blogspot.com/
5. http://pathalakarandi.blogspot.com/
6. http://malayalamblogroll.blogspot.com/
7.http://thani-malayalam.blogspot.com
കൂടുതല് അറിയണമെങ്കില് ചോദിക്കൂ :techhelp (at)thanimalayalam[dot]org
പട്ടാളക്കാരുടെ കഥകള്‍ക്കു സ്വഗതം.
പട്ടാള കഥകളും പ്രതീക്ഷിക്കുന്നൂട്ടൊ.....
സ്വാഗതം...
കഥ നന്നായിരിക്കുന്നു. കൂടുതല്‍ കഥകള്‍ പ്രതീക്ഷിക്കുന്നു...
ഇങ്ങനൊരു പുഴ നാട്ടിലുണ്ടെങ്കില്‍, നീന്തല്‍ പഠിക്കാന്‍ എളുപ്പമാണേ !! ;) !
സ്വാഗതം.
നൈസ് പോസ്റ്റ്.
സുസ്വാഗതം!
1) വേര്‍ഡ് വെരിഫിക്കേഷന്‍ ഇടാന്‍ മറക്കരുത്.
2) യു.ഏ.ഈ ബ്ലോഗറുമ്മാരുടെ സംഗമം ഈ വരുന്ന ഏഴാം തീയതി ഷാര്‍ജ്ജയില്‍ വച്ച് നടത്താന്‍ പോകുന്നത് അറിഞ്ഞിരിക്കുമെന്ന് കരുതുന്നു. അനിലേട്ടന്‍ ഇട്ട ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാം. തീര്‍ച്ഛയായും സകുടുംബസമേതം പങ്കെടുക്കണം.
സ്വാഗതം.
ബാബുവണ്ണാ, സ്വാഗതം. നല്ല വിവരണം. ഇനിയും ധാരാളം പ്രതീക്ഷിക്കുന്നു.
സ്വാഗതം
അനില്‍ : നന്ദി,വരാന്‍ ശ്രമിക്കാം.അബുഷഗാരയില്‍ ആണു വാസം.
ദിവാസ്വപ്നം : ഹെമിങ്ങ്‌വെയ് സ്റ്റൈല്‍ തീവ്രാനുഭവങ്ങള്‍ ഒന്നുമില്ല.കുറച്ചു നുറുങ്ങുകള്‍ കയ്യിലുണ്ട്.അവ നിരത്താന്‍ ശ്രമിക്കാം.അവ്വൈ ഷണ്മുഖിയിലെ ഈ സീന്‍ ഓര്‍മയില്ല.ഓര്‍മയിലുള്ളത് എഴുതാന്‍ നിവൃത്തിയില്ല.
ശനിയന്‍ : ഒരു പാട് നന്ദി.വര്‍ഷങ്ങള്‍ക്കു മുന്‍പ് ചേച്ചി , ഇരിക്കുന്ന പലക ബോര്‍ഡ് ആക്കി കരിക്കട്ട കൊണ്ടെഴുതി മലയാളം പഠിപ്പിച്ച്തതു ഓര്‍ത്തു പോയി.
ദാലി : നന്ദി,ശ്രമിക്കാം.
ഇടിവാള്‍;പുഴ കൊടകര അടുത്തുള്ള ചെങ്ങാലൂര്‍ ആണെന്ന് തോുന്നു.
വഴിയെ പരിചയപ്പെടാം എന്നു പറഞ്ഞതു ഓര്‍ക്കുന്നൊ ?
വിശാലമനസ്കന്‍ : നന്ദി.
കലേഷ്:കുദുംബം അവധി ആഘോഷിക്കാന്‍ നാട്ടിലെക്കു തിരിക്കുകയാണു ആറിന് വെളുപ്പിന്. തന്നെ പങ്കെദുക്കാന്‍ ശ്രമിക്കാം.
സാക്ഷി : നന്ദി.
വക്കാരിമഷ്ടാ : നന്ദി,ഇത്രയും പറഞ്ഞതിന്
ജേക്കബ് : സന്തോഷം.
എന്നെ ഒന്ന് വിളിക്കാമോ? 050-3095694
കലേഷ്
പട്ടാളക്കഥ കൊള്ളാം കേട്ടൊ. അടുത്ത കഥ പോരട്ടെ....
വികടാ ! അനിയാ !
കഥകളില്‍ അനിയന്മാര്‍ക്കും പെങ്ങണ്മാര്‍ക്കും വായിക്കക്കാവുന്നത് അരിച്ചെടുത്ത് കൊണ്ട് ഇരിക്കുകയാണു.അതിനു ശേഷം എഴുതാം.
ചിത്രങ്ങള്‍ ആകര്‍ഷകം.ഏഴുത്തും.താങ്കളില്‍ ഒരു ചിത്രകാരനുണ്ട്
ഹാര്‍ദ്ദവമായ സ്വാഗതം എന്നാണല്ലോ ബ്ളോഗിന്‍റെ തലക്കെട്ടില്‍. ഹാര്‍ദ്ദമായ എന്നതാണു ശരിയായ പ്രയോഗം.
വെറുതെ ഓര്‍മിപ്പിച്ചെന്നേയുള്ളൂ...
തെറ്റ് ചൂണ്ടികാണിച്ചതിനു നന്ദി സുനീഷ്,തിരുത്തി.
Athey sare njan full vayichilla nnalum kollam enikkengana comments nu maru padi ayakkannariyilla onnu paranju tharumo ? pinne oru padu nandhiyundu tto ineem kanam kananam....
deepoottan
പട്ടാള കഥകള്‍. കലക്കി. ഏറ്റവും കൂടുതല്‍ കഥകള്‍ ഉള്ളതു പട്ടാളത്തില്‍ അല്ലെ? പോരട്ടെ ഒരോന്നായി.
ഹലൊ ..സാർ.. വണക്കം ഞാനോരു "ജയ് ജവാൻ ,ജയ് കിസ്സാൻ കാരനാണെ.... സൈദ്ധാന്തിക കടും പിടിത്തതിന്റെ ചില അസ്ക്യതയും,ബൂലോക ചുറ്റുപടുകളും അതിന്റെ സംഗതികളും,ശ്രുതികളും വേണ്ടത്ര പിടി കിട്ടായ്മയും ഒഴിച്ചാൽ വേറെ ഒരു കുഴപ്പൊം കാണീക്കൂല്ലാന്ന് സത്യം സത്യം സത്യം...സകലമാന ബൂലോക കുറുക്കന്മാർക്കും അല്ല അല്ല കുരിക്കന്മാർക്കും കുരിക്കത്തിൾക്കും വെത്തില വെച്ച് വണങ്ങിയാ കാലെടുത്തു കുത്തിയത്...ശിക്ഷ്യപ്പെടുന്നതിന്ന്, ബൂലോക മഹാ കുരിക്കന്മാരെയും ,ഓരുട അഭ്യാസവും മുറേം ചുറ്റിയടിച്ച് കാണ്വായിരിന്നെ അല്ലാണ്ട്..കണ്ടിട്ട് കാണാത്തത് പോലെ പോയതല്ല്, ഗുരിക്കളെ മനസ്സിലാവാണ്ടായതിൽ പൊറുക്കുക
Post a Comment
<< Home